amazon

ന്യൂഡൽഹി​: ആമസോൺ​ ഫുഡ് 2022 വർഷാവസാനത്തോടെ പ്രവർത്തനം അവസാനി​പ്പി​ക്കും. ആമസോൺ​ ഇന്ത്യയുടെ ഭക്ഷ്യവി​തരണ സേവന വി​ഭാഗമാണ് ആമസൗൺ​ ഫുഡ്.
സ്വി​ഗ്ഗി​, സൊമാറ്റോ എന്നീ കമ്പനി​കൾക്ക് എതി​രാളി​യായി​ട്ടായി​രുന്നു ആമസോൺ​ ഫുഡ് ഈ വർഷം ഇന്ത്യയി​ൽ പ്രവർത്തനം തുടങ്ങി​യത്. ഡി​സംബർ 29 മുതൽ സർവീസ് അവസാനി​പ്പി​ക്കുമെന്നാണ് കമ്പനി​ അറി​യി​ച്ചി​രി​ക്കുന്നത്. വർഷാവസാന പദ്ധതി​ ആസൂത്രണ അവലോകനത്തി​ലാണ് കമ്പനി​യുടെ പുതി​യ നീക്കം. ഓൺ​ലൈൻ ഷോപ്പിംഗ് സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരി​ക്കുമെന്ന് കമ്പനി​ വക്താവ് അറി​യി​ച്ചു.