soudi

റിയാദ്: സൗദി അറേബ്യയിൽ പുതിയ വിമാനത്താവളം നിർമിക്കാൻ പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണ് റിയാദിൽ നിർമിക്കാനൊരുങ്ങുന്നത്. തലസ്ഥാനനഗരിയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കാനായി പോകുന്ന 'കിങ് സല്‍മാന്‍' അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്ളാൻ

കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ 'അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍' പ്രഖ്യാപിച്ചു.

57 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ നിർമിക്കുന്ന വിമാനത്താവളത്തിലെ 12 ചതുരശ്ര കിലോമീറ്ററിൽ എയർപോർട്ട് അനുബന്ധ സൗകര്യങ്ങൾ, താമസ, വിനോദ സൗകര്യങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥ യുടെ ഭാഗമാക്കി റിയാദിനെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന വിമാനത്താവളത്തിന്റെ വരവോടെ റിയാദ് വിമാനത്താവളത്തിലെ ടെർമിനലുകൾ 'കിങ് ഖാലിദ്' ടെർമിനലുകൾ എന്ന പേരിൽ അറിയപ്പെടും. ആറ് റൺവേകളാണ് പുതിയ വിമാനത്താവളത്തിലുണ്ടാവുക.