
ഡിസംബർ മാസം യാത്രകളുടെയും കൂടി മാസമാണ്. ക്രിസ്മസും ന്യൂ ഇയറും കൂടി ചേർന്ന് വരുമ്പോൾ അവധിക്കാലയാത്രകൾക്ക് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നതും ഈ മാസമാണ്. യാത്രയ്ക്കുള്ള സ്ഥലം തിരഞ്ഞെടുക്കുന്നക് പോലെ പ്രധാനമാണ് അവിടുത്തെ താമസസൗകര്യവും ഭക്ഷണവും മറ്റുമുള്ള കാര്യങ്ങൾ. ഹോട്ടൽ റൂമുകളിലെ വാടകയോർക്കുമ്പോൾ യാത്രപോലും വേണ്ടെന്ന് വയ്ക്കുന്നവരുണ്ട്. എന്നാൽ അവരെയും സന്തോഷിപ്പിക്കുന്ന ഒരു വാർത്തയാണ് യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ നിന്ന് പുറത്തുവരുന്നത്, വിശാലമായ പൂന്തോട്ടവും തിയേറ്ററും കൊട്ടാരം ഉൾപ്പെടെയുള്ള ഒരു ഗ്രാമം തന്നെ നിങ്ങൾക്ക് ഇറ്റലിയിൽ വാടകയ്ക്കെടുക്കാം.
ഇറ്റലിയുടെ കിഴക്കൻ മേഖലയിലെ തീരദേശഗ്രാമമായ പെട്രിടോളിയാണ് സഞ്ചാരികൾക്ക് അസുലഭ അവസരം ഒരുക്കിയിരിക്കുന്നത്. ഈ ഗ്രാമം വാടകയ്ക്കെടുക്കുന്നതിന് ആയിരങ്ങളോ പതിനായിരങ്ങളോ വേണ്ട. ഇവിടെ ഒരു രാത്രി തങ്ങാൻ ഒരാൾക്ക് 6.5 പൗണ്ട് അഥവാ 640 രൂപ മാത്രമേ ചെലവാകൂ. ഗ്രൂപ്പ് അക്കോമഡേഷൻ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഗ്രാമം വാടകയ്ക്ക് വിട്ട് നൽകുന്നത്. 50 മുതൽ 200 പേരെ വരെ ഇവിടെ ഉൾക്കൊള്ളിക്കാനാകും.
പ്രദേശത്തെ മിക്ക വീടുകളും ആൾപാർപ്പില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ടൂറിസം വളർത്തുക എന്ന ലക്ഷ്യത്തോടൊപ്പം പ്രദേശത്തെ പുനരുജ്ജീവിപ്പിക്കുക എ ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്. പലാസോ മന്നോക്കി എന്ന കൊട്ടാരത്തിസാണ് അതിഥികൾക്ക് താമസം ഒരുക്കിയിരിക്കുന്നത്. പൂന്തോട്ടം , സ്വിമ്മിംഗ് പൂൾ. തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കൊട്ടാരത്തിന് രുറെ അപ്പാർട്ട്മെന്റുകളും ഇറ്റലിയൻ വീടുകളും വാടകക്കാരെ കാത്തിരിക്കുന്നു.
ഗ്രാമത്തിൽ ആകെ 98 കിടപ്പുമുറികളാണ് അതിഥികൾക്ക് ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയിലേക്ക് 1303 പൗണ്ടാണ് അഥവാ 1,28,356 രൂപയാണ് ഗ്രാമത്തിന്റെ ആകെ വാടക. 200 പേരടങ്ങുന്ന സംഘം ഗ്രാമം വാടകയ്ക്ക് എടുത്താൽ ഒരുദിവസം 650 രൂപയിൽതാഴയേ വരൂ. ചുരുങ്ങിയത് മൂന്ന് ദിവസത്തേക്ക് ബുക്ക് ചെയ്യാം. പക്ഷേ ഏഴുദിവസത്തിൽ കൂടുതൽ ഇവിടെ തങ്ങാനാവില്ല, റസ്റ്റാറന്റുക&, വൈൻ ഷോപ്പുക&, ഹാളുകൾ, സൂപ്പർമാക്കറ്റുകൾ എന്നിവയും ഇതിന് സമീപത്തുണ്ട്.