
തല്ലുമാലയ്ക്ക് ശേഷമുള്ള ടൊവിനോ തോമസിന്റെ പുതിയ ചിത്രം വഴക്കിന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിൽ സിദ്ധാർത്ഥൻ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. സനൽ കുമാർ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.
കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയെ സിദ്ധാർത്ഥൻ രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. ചിത്രത്തിന്റെ പോസ്റ്റർ നേരത്തേ ശ്രദ്ധനേടിയിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ച്ചേഴ്‌സുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.