കോഴിക്കോട്: ഡിസംബറിൽ നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലൗസ് തയ്യൽ മത്സരം ജില്ലാ പ്രസിഡന്റ് പി.ബാബു തയ്യൽമെഷീൻ ചവിട്ടി ഉദ്ഘാടനംചെയ്തു. 18 പേർ മത്സരത്തിൽ പങ്കെടുത്തു. 45 ന് മുകളിൽ പ്രായമുള്ളവരടെ മത്സരത്തിൽ സി.പുഷ്പ, വസന്ത, വിലാസിനി എന്നിവരും 45 ന് താഴെ പ്രായമുള്ളവരുടെ മത്സരത്തിൽ യു.ഭാവന, എം.വാഹിത,ഷേർളി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സമ്മാനദാനം ഡിസംബർ 4ന് നടക്കും.
ഏരിയാ ട്രഷറർ പി.മോഹനൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി എൻ.പി സുനീന്ദ്രൻ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8ന് ഡേ നൈറ്റ്സ് സെവൻസ് ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിക്കും.
ം