നെടുമങ്ങാട്: ജീവനക്കാരുടെ വിഷയങ്ങളോടൊപ്പം പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിലും ഇടപെടൽ നടത്തുന്ന സംഘടനയാണ്‌ ജോയിന്റ് കൗൺസിലെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം ലഭ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മന്ത്രി ജി.ആർ.അനിൽ.ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാകമ്മിറ്റിയുടെ ഉണർവ് വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നെടുമങ്ങാട് ഇടനില ഗവ.യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.സ്വീകരണയോഗങ്ങളിൽ മാലകളും ബൊക്കെകളും ഒഴിവാക്കി പഠനോപകരണങ്ങൾ ഉപഹാരമായി സ്വീകരിച്ച മാതൃകാപരമായ നടപടി അനുകരണീയമാണെന്ന് മന്ത്രി പറഞ്ഞു.
ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ മുഖ്യാതിഥിയായി.സെക്രട്ടേറിയറ്റ് അംഗം പി.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.ഇടനില ഗവ.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ.എസ്.രമാദേവി പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.സംസ്ഥാന കമ്മിറ്റി അംഗം വി.കെ.മധു,നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല,വൈസ് പ്രസിഡന്റ് ഗിരീഷ്.എം.പിള്ള,ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജി.എസ്.സരിത,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു പുത്തൻകുന്ന്,വി.ഗോപകുമാർ,അനുമോദ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി കെ.സുരകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എസ്.സജീവ് നന്ദിയും പറഞ്ഞു.