senegal

ഹോളണ്ടും അവസാന 16ൽ

ദോഹ : ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇക്വഡോറിന്റെ വാതിലടച്ച് ആഫ്രിക്കൻ കരുത്തരായ സെനഗൽ ലോകകപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടറിലെത്തി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ 2-0ത്തിന് കീഴടക്കി ഹോളണ്ട് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായി നോക്കൗട്ടിൽ കടന്നു.

44-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് മിഡ്ഫീൽഡർ ഇസ്മയില സാറാണ് സെനഗലിന്റെ ആദ്യ ഗോളടിച്ചത്. 67-ാം മിനിട്ടിൽ കായ്സെഡോ ഇക്വഡോറിനെ സമനിലയിലെത്തിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ സെനഗലിന്റെ രണ്ടാം ഗോളടിച്ച് നായകൻ കൗലിബാലി വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ലോകകപ്പിലെ ആദ്യ വിജയം നേടിയ ഇക്വഡോർ അടുത്ത ഘട്ടത്തിലേക്ക് കടക്കാതെ പുറത്താവുകയായിരുന്നു. ഇതേസമയം 26-ാം മിനിട്ടിൽ കോഡി ഗാപ്കോയും 49-ാംമിനിട്ടിൽ ഫ്രെങ്കീ ഡിയോംഗും നേടിയ ഗോളുകൾക്കാണ് ഹോളണ്ട് ആതിഥേയർക്ക് മൂന്നാം തോൽവി സമ്മാനിച്ചത്.

നിർണായക പോരാട്ടത്തിന്

അർജന്റീനയും പോളണ്ടും

പ്രീ ക്വാർട്ടർ കടക്കാനുള്ള മോഹവുമായി അർജന്റീന ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെ നേരിടുന്നു.ഇന്ന് ജയിച്ചാൽ മെസിയും സംഘവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തും.തോറ്റാൽ പുറത്തക്കുള്ള വഴിതെളിയും.സമനില യാണെങ്കിൽ മെക്സിക്കോയും സൗദിയുംതമ്മിലുള്ള മത്സരത്തിന്റെ ഫലവും ഗോൾ മാർജിനുമാകും വിധി നിശ്ചയിക്കുക.

ഇന്നത്തെ മത്സരങ്ങൾ

ഫ്രാൻസ് Vs ടുണീഷ്യ

ഓസ്ട്രേലിയ Vs ഡെന്മാർക്ക്

രാത്രി 8.30 മുതൽ

അർജന്റീന Vs പോളണ്ട്

മെക്സിക്കോ Vs സൗദി അറേബ്യ

രാത്രി 12.30 മുതൽ