ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന മത്സരങ്ങളിൽ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഹോളണ്ട് പ്രീക്വാർട്ടറിലെത്തിയപ്പോൾ ഇക്വഡോറിനെ 2-1ന് കീഴടക്കി സെനഗലും അവസാന പതിനാറിൽ എത്തുകയായിരുന്നു. ഹോളണ്ടിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും സെനഗലിനും ആറ് പോയിന്റുമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഖത്തറിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ഹോളണ്ടിനെ സമനിലയിൽ പിടിക്കുകയും ചെയ്ത‌ ഇക്വഡോർ സെനഗലിനോട് തോറ്റതോടെ 4 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. മൂന്ന് മത്സരവും തോറ്റ ഖത്തറിന് പോയിന്റ് അക്കൗണ്ട് തുറക്കാനായില്ല.

ഗോളടി തുടർന്ന് ഗാക്പോ

തുടർച്ചയായ മൂന്നാം മത്സരത്തിലും സ്കോർ ചെയ്ത കോഡി ഗാക്പോയും ടൂർണമെന്റിലെ ആദ്യ ഗോൾ കണ്ടെത്തിയ ഫ്രാങ്ക് ഡി യോംഗുമാണ് ആതിഥേയരായ ഖത്തറിനെ വീഴ്ത്തി ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായി ഹോളണ്ടിനെ നോക്കൗട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. നേ​ര​ത്തേ​ ​ത​ന്നെ​ ​പു​റ​ത്താ​യി​ക്ക​ഴി​ഞ്ഞ​ ​ഖ​ത്ത​റി​നെ​തി​രെ​ ​ആ​ദ്യ​പ​കു​തി​യി​ൽ​ ​ഹോ​ള​ണ്ടി​ന് ​ത​ന്നെ​യാ​യി​രു​ന്നു​ ​ആ​ധി​പ​ത്യം.​ ​പ​ത്തോ​ളം​ ​ഷോ​ട്ടു​ക​ൾ​ ​ഹോ​ള​ണ്ട് ​താ​ര​ങ്ങ​ളു​ടെ​ ​കാ​ലി​ൽ​ ​നി​ന്ന് ​പ​റ​ന്നു.​പ​ന്ത​ട​ക്ക​ത്തി​ലും​ ​പാ​സി​ഗി​ലു​മെ​ല്ലാം​ ​ഹോ​ള​ണ്ടാ​യി​രു​ന്നു​ ​മു​ന്നി​ൽ.

അ​ൽ​ബ​യാ​ത് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​മ​ത്സ​ര​ത്തി​ന്റെ​ തുടക്കം മുതൽ അവർ ഖത്തർ ഗോൾ മുഖത്തേയ്ക്ക് ഇരച്ചത്തി. 26​-ാം​ ​മി​നി​ട്ടി​ലാ​ണ് ഡേവി ​ക്ലാ​സ്സ​ന്റെ​ ​പാ​സി​ൽ​ ​നി​ന്ന് ​ഗാ​ക്പോ​ ​ഹോ​ള​ണ്ടി​നാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​
മ​റു​വ​ശ​ത്ത് ​ഖ​ത്ത​ർ​ ​ചി​ല​ ​ന​ല്ല​ ​നീ​ക്ക​ങ്ങ​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഫി​നി​ഷിം​ഗി​ലെ​ ​പി​ഴ​വു​ക​ൾ​ ​അ​വ​ർ​ക്ക് ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.​ ​ഹോ​ള​ണ്ട് ​ഗോ​ളി​ ​നോ​പ്പെ​ർ​ട്ടി​ന് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​യ​ ​ഒ​രു​ ​ഷോ​ട്ടു​പോ​ലും​ ഒന്നാം പകുതിയിൽ ​ഖ​ത്ത​റി​ന്റെ​ ​ഭാ​ഗ​ത്തു​ ​നി​ന്നു​ണ്ടാ​യി​ല്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 49-ാം മിനിട്ടിൽ ഡിയോംഗിലൂടെ ഹോളണ്ട് ലീഡുയർത്തി. ക്ലാസ്സന്റെ ക്രോസിൽ നിന്ന് ഡിപെയുടെ തകർപ്പൻ ഷോട്ട് ഖത്തർ ഗോളി ബാഷിം മനോഹരമായി തട്ടിക്കളഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് ഡിയോംഗ് വലകുലുക്കുകയായിരുന്നു. 68-ാം മിനിട്ടിൽ ഹോളണ്ട് വീണ്ടും ഖത്തറിന്റെ വലകുലുക്കിയെങ്കിലും വാറിന്റെ പരിശോധനയിൽ ഗോളിനായുള്ള ബിൽഡപ്പിനിടെ ഗാക്പോയുടെ കൈയിൽ പന്ത് കൊണ്ടെന്ന് കണ്ടെത്തിയതിനാൽ ഹാൻഡ് ബാൾ വിധിക്കുകയും ഗോൾ നിഷേധിക്കുകയും ചെയ്തു. അവസാന നിമിഷങ്ങളിൽ ഒരു ഗോളെങ്കിലും നേടാൻ ഖത്തർ താരങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.


പെ​നാ​ൽ​റ്റി​യി​ൽ​ ​
സെ​ന​ഗ​ൽ​ ​മു​ന്നിൽ
വി​ജ​യം​ ​മാ​ത്ര​മേ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ലേ​ക്കു​ള്ള​ ​വാ​തി​ൽ​ ​തു​റ​ക്കൂ​ ​എ​ന്ന​തി​നാ​ൽ​ ​ശ​ക്ത​മാ​യ​ ​ആ​ക്ര​മ​ണ​മാ​ണ് ​സെ​ന​ഗ​ൽ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​കാ​ഴ്ച​വ​ച്ച​ത്.​ ​മൂ​ന്നാം​ ​മി​നി​ട്ടി​ൽ​ത​ന്നെ​ ​മ​ത്സ​ര​ത്തി​ലെ​ ​ആ​ദ്യ​ ​ചാ​ൻ​സ് ​സൃ​ഷ്ടി​ക്കാ​ൻ​ ​അ​വ​ർ​ക്ക് ​ക​ഴി​ഞ്ഞു.​ ​ഇ​ട​തു​വിം​ഗി​ലൂ​ടെ​ ​പ​ന്തു​മാ​യി​ ​ക​യ​റി​വ​ന്ന​ ​ജേ​ക്ക​ബ്സ് ​ബോ​ക്സി​ലേ​ക്ക് ​ന​ൽ​കി​യ​ ​ക്രോ​സ് ​ഇ​ദ്രി​സ​ ​ഗു​യെ​ ​ഷൂ​ട്ട് ​ചെ​യ്തെ​ങ്കി​ലും​ ​പു​റ​ത്തേ​ക്കാ​ണ് ​പോ​യ​ത്.​ ​ഒ​ൻ​പ​താം​ ​മി​നി​ട്ടി​ൽ​ ​അ​ടു​ത്ത​ ​അ​വ​സ​ര​വും​ ​സെ​ന​ഗ​ൽ​ ​സൃ​ഷ്ടി​ച്ചു.​ ​ഇ​ത്ത​വ​ണ​ ​ദി​യ​യു​ടെ​ ​ഷോ​ട്ടും​ ​പു​റ​ത്തേ​ക്കാ​യി​രു​ന്നു.12​-ാം​ ​മി​നി​ട്ടി​ൽ​ ​എ​ൻ​ഡി​യാ​യെ​യു​ടെ​ ​മു​ന്നേ​റ്റം​ ​ഇ​ക്വ​ഡോ​ർ​ ​ഡി​ഫ​ൻ​സ് ​ത​ടു​ത്തു.
24​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​സ്മ​യി​ല​ ​സാ​റി​ലൂ​ടെ​ ​സെ​ന​ഗ​ൽ​ ​മ​റ്റൊ​രു​ ​ഉ​ഗ്ര​ൻ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​ഡി​ഫ​ൻ​സി​നെ​ ​വെ​ട്ടി​ച്ച് ​മു​ന്നേ​റി​യെ​ങ്കി​ലും​ ​ഷോ​ട്ട് ​ഉ​തി​ർ​ക്കു​ന്ന​തി​ലെ​ ​പി​ഴ​വ് ​ഇ​ക്കു​റി​യും​ ​വി​ന​യാ​യി.​ ​ഇ​സ്മാ​യി​ല​ ​സാ​റി​ന്റെ​ ​രാ​ജ്യ​ത്തി​ന്റെ​ ​കു​പ്പാ​യ​ത്തി​ലു​ള്ള​ 50​-ാ​മ​ത് ​മ​ത്സ​ര​മാ​യി​രു​ന്നു​ ​ഇ​ത്.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ഇ​ക്വ​ഡോ​റി​ന്റെ​ ​നാ​യ​ക​ൻ​ ​എ​ന്ന​ർ​ ​വ​ല​ൻ​സി​യ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​സെ​ന​ഗ​ളീ​സ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​അ​വ​രു​ടെ​ ​നാ​യ​ക​ൻ​ ​കൗ​ലി​ബാ​ലി​ ​വി​ല​ങ്ങു​ത​ടി​യാ​യി​ ​നി​ന്നു.
42​-ാം​ ​മി​നി​ട്ടി​ലാ​ണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​സെ​ന​ഗ​ലി​ന് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​വി​ധി​ക്ക​പ്പെ​ട്ട​ത്.​ ​മ​ദ്ധ്യ​ലൈ​നി​ന് ​അ​രികിൽ​ ​നി​ന്നെ​ടു​ത്ത​ ​ഒ​രു​ ​ഫ്രീ​കി​ക്കി​ൽ​ ​നി​ന്നു​ള്ള​ ​പ​ന്തു​മാ​യി​ ​ഇ​ട​തു​വ​ശ​ത്തു​കൂ​ടി​ ​ബോ​ക്സി​ലേ​ക്ക് ​ഓ​ടി​ക്ക​യ​റി​യ​ ​ഇ​സ്മ​യില​ ​സാ​റി​നെ​ ​ഹി​ൻ​കാ​പ്പി​ ​മ​റി​ച്ചി​ട്ട​തി​നാ​ണ് ​റ​ഫ​റി​ ​സ്പോ​ട്ട്കി​ക്ക് ​വി​ധി​ച്ച​ത്.​ ​
കി​ക്കെ​ടു​ത്ത​ ​ഇ​സ്മ​യി​ല​ ​പോ​സ്റ്റി​ന്റെ​ ​വ​ല​തു​കോ​ർ​ണ​റി​ലേ​ക്ക് ​പ​ന്തു​പാ​യി​ച്ച് ​സെ​ന​ഗ​ൽ​ ​കൊ​തി​ച്ച​ ​ഗോ​ൾ​ ​സ്വ​ന്ത​മാ​ക്കി.​ ​ഈ​ ​ഗോ​ളി​ന് ​സെ​ന​ഗ​ൽ​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ലീ​ഡ് ​ചെ​യ്തു.