china

ബീജിംഗ് : നിർമ്മാണഘട്ടത്തിലുള്ള ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് മൂന്ന് സഞ്ചാരികൾ പുറപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ചൈനയിലെ ജ്യുക്വൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം രാത്രി 8.38നായിരുന്നു ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഷെൻസൂ - 15 പേടകത്തിന്റെ വിക്ഷേപണം. ലോംഗ് മാർച്ച് - 2 എഫ് റോക്കറ്റാണ് പേടകത്തെ വഹിച്ചത്. ഫെയ് ജുൻലോംഗ്, ഡെംഗ് ക്വിൻമിംഗ്, ഷാംഗ് ലൂ എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ആറ് മാസം ഇവർ ബഹിരാകാശത്ത് കഴിയും. അതേ സമയം, നിലവിൽ ടിയാൻഗോങ്ങിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളുണ്ട്. ജൂണിലെത്തിയ ഇവർ ഡിസംബർ ആദ്യം ഭൂമിയിലേക്ക് തിരിക്കും. നാസയുടെ നേതൃത്വത്തിലെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് ബദലായിട്ടാണ് ചൈന ടിയാൻഗോങ്ങിനെ അവതരിപ്പിച്ചിരിക്കുന്നത്.