police

കൊച്ചി: കുടുംബ സുഹൃത്തായ സ്‌ത്രീയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം കൺട്രോൾ റൂം സി.ഐ എ വി സൈജുവിനെതിരെ വീണ്ടും കേസ്. യുവതി ഇന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നെടുമങ്ങാട് പൊലീസാണ് സൈജുവിനെതിരെ അന്വേഷണം തുടങ്ങിയത്. കുടുംബവുമായി വർഷങ്ങളായുള‌ള സൗഹൃദം മുതലെടുത്ത് സൈജു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

സി.ഐ സൈജുവിനെതിരെ മുൻപും പീഡനകേസുണ്ടായിട്ടുണ്ട്. മലയിൻകീഴ് ഇൻസ്‌പെ‌ക്‌ടർ ആയിരിക്കെ പരാതിനൽകാനെത്തിയ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ നിൽക്കെയാണ് മറ്റൊരു കേസിൽ പെട്ടത്. യുവതിയ്‌ക്കെതിരെ സൈജുവിന്റെ ഭാര്യ മകളെ മർദ്ദിച്ചു എന്നുകാട്ടി പരാതി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പരാതിക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻപ് മലയിൻകീഴിലെ കേസിലും സൈജുവിന്റെ ഭാര്യ പരാതിക്കാരിയ്‌ക്കും ഭർത്താവിനും എതിരെ കേസ് നൽകിയിരുന്നു.