england

ഗ്രൂപ്പ് ബിയിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി യു.എസ്.എയും യോഗ്യത നേടി.

ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ വെയ്‌ൽസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് 7 പോയിന്റുമായി ഗ്രൂപ്പ്ചാമ്പ്യൻമാരായത്. ഇരട്ടഗോൾ നേടിയ മാർകസ് റാഷ്ഫോർഡാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. ഫിൽ ഫോഡൻ ഒരു ഗോൾ നേടി.

മറ്റൊരു വാശിയേറിയ മത്സരത്തിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് യു.എസ്.എ പോയിന്റുമായി പ്രീക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 38-ാം മിനിട്ടിൽ ക്രിസ്റ്ര്യൻ പുലിസിച്ചാണ് യു.എസ്.എയുടെ വിജയ ഗോൾ നേടിയത്.