
ജനിച്ച ദിവസം, സമയം, സ്ഥലം എന്നിവ ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ തന്നെ നക്ഷത്രം, ജനിച്ച മാസം എന്നിവ അനുസരിച്ച് ചില പൊതുസ്വഭാവങ്ങളും പ്രത്യേകതകളും പറയാൻ കഴിയുന്നതാണ്. ഇങ്ങനെ ജനിച്ച മാസം അനുസരിച്ച് സ്ത്രീകളുടെ പൊതുസ്വഭാവങ്ങളും പ്രത്യേകതകളും എന്തൊക്കെയെന്ന് അറിയാം.
ജനുവരി
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ. ലക്ഷ്യത്തിലെത്താൻ ചുറ്റുമുള്ളതെല്ലാം ഇവർ മറക്കും. ഏത് കാര്യത്തെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ കഴിവുള്ളവരാണ്. സ്നേഹമുള്ളവരും മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരുമാണ്. പണം സമ്പാദിക്കാനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും കഴിവുള്ളവരാണ് ഇവർ.
ഫെബ്രുവരി
ഉറച്ച തീരുമാനമെടുക്കുന്നവരാണ് ഫെബ്രുവരിയിൽ ജനിച്ച സ്ത്രീകൾ. എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാത്ത ഇവർ മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്നവരാണ്. ഇവർക്ക് ധാരാളം സുഹൃത്തുക്കളുണ്ടാകും.
മാർച്ച്
ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ ആകർഷകമായ വ്യക്തിത്വമുള്ളവരാകും. സത്യസന്ധരായ ഇവർക്ക് കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ പ്രത്യേക കഴിവുണ്ടാകും. കലയുമായി ബന്ധമുള്ള ഇവർ ദയാലുക്കളാണ്.
ഏപ്രിൽ
വളരെ ആകർഷകമായ വ്യക്തിത്വമുള്ള ഇവർക്ക് ഏത് കാര്യത്തിലും പരിഹാരം കണ്ടെത്താനുള്ള കഴിവുണ്ട്. ഓർമശക്തി ഇവരുടെ പ്രത്യേകതയാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾ പോലും ഇന്നലെ സംഭവിച്ചതുപോലെ ഓർത്തുപറയാൻ ഇവർക്ക് സാധിക്കും. അതിനാൽ തന്നെ പല കാര്യങ്ങളിലും ക്ഷമിച്ചാലും അവ ഒരിക്കലും ഇവർ മറക്കുന്നതല്ല.
മേയ്
മറ്റുള്ളവരെ മനസിലാക്കാൻ സാധിക്കുന്ന ഇവർക്ക് സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ള ഇവർ ബുദ്ധിപരമായി ചിന്തിക്കുന്നവരാണ്.
ജൂൺ
കുട്ടികളുടെ മനസുള്ളവരാണ് ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ. നർമം പറയുകയും ആസ്വദിക്കുകയും ചെയ്യുന്ന ഇവർക്ക് മറ്റുള്ളവരുടെ വളർച്ചയിൽ അസൂയ ഉണ്ടാകാറുണ്ട്.
ജൂലായ്
സ്വന്തം കുടുംബത്തെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നവരും ശ്രദ്ധിക്കുന്നവരുമാണ് ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ. ബന്ധങ്ങൾക്ക് വില കൽപ്പിക്കുകയും അവ സംരക്ഷിക്കാൻ പ്രയത്നിക്കുന്നവരുമാണ് ഇവർ. എന്നാൽ ചെറിയ കാര്യങ്ങൾ പോലും ഇവരെ ആഴത്തിൽ വിഷമിപ്പിക്കും.
ഓഗസ്റ്റ്
എല്ലാവരോടും മാന്യമായി പെരുമാറുന്ന ഇവർ കലയിൽ താൽപ്പര്യമുള്ളവരാണ്. ധാരാളം സുഹൃത്തുക്കൾ ഇവർക്കുണ്ടാകും. ഏത് സാഹചര്യവുമായും പൊരുത്തപ്പെടാൻ ഇവർക്ക് സാധിക്കും.
സെപ്തംബർ
കാര്യപ്രാപ്തിയുള്ള ഇവർക്ക് കുടുംബത്തിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കി നടത്താനുള്ള കഴിവുണ്ട്. ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവർക്കുണ്ട്.
ഒക്ടോബർ
ആഗ്രഹിച്ച കാര്യം നടക്കുന്നതുവരെ പരിശ്രമിക്കുന്നവരാണ് ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതിനെപറ്റി ഇവർ ശ്രദ്ധിക്കാറില്ല.
നവംബർ
എല്ലാ കാര്യവും പോസിറ്റീവായും ബുദ്ധിപരമായും ചിന്തിക്കുന്നവരാണ് ഇവർ. ആത്മാർത്ഥതയും ഈ മാസത്തിൽ ജനിച്ച സ്ത്രീകളിൽ കൂടുതലാണ്.
ഡിസംബർ
ഈ മാസത്തിൽ ജനിച്ച സ്ത്രീകൾ സമൂഹത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുന്നവരാണ്.