
ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ യൂണിറ്റ് വില ( Unit Sale Price- USP) നിർബന്ധമാക്കിക്കൊണ്ടുള്ള ഭേദഗതി ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. ഡിസംബർ ഒന്നിന് ശേഷം പായ്ക്കറ്റിൽ ആക്കി വിൽപ്പന നടത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും ഇത് ബാധകമാണ്.ധാരാളം ആശങ്കയും ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്ന ഈ ഭേദഗതി പ്രകാരം ഉൽപന്നത്തിന്റെ വിലയോടൊപ്പം അതിന്റെ യൂണിറ്റ് വില കൂടി കാണിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ഉല്പാദകർക്കും വിപണനക്കാർക്കും ഉള്ള ചില അടിസ്ഥാനപരമായ സംശയങ്ങൾക്ക് മറുപടി പറയുകയാണിവിടെ.
എന്താണ് ഉൽപന്നങ്ങളുടെ യൂണിറ്റ് വില (UNIT SALE PRICE)
ഒരു ഉൽപന്നത്തിന്റെ ഒരു യൂണിറ്റിന്റെ വിലയാണ് യൂണിറ്റ് വില. ഇനി മുതൽ എം ആർ പിയോടൊപ്പം ഇതും രേഖപ്പെടുത്തേണ്ടതായുണ്ട്.
ഉദാഹരണം 100 ഗ്രാം പോക്കറ്റ് ആണെങ്കിൽ 100 ഗ്രാമിന്റെ വിലയും ഒരു ഗ്രാമിന്റെ വിലയും പായ്ക്കറ്റിൽ രേഖപ്പെടിത്തിയിരിക്കണം. ഒരു ഗ്രാമിന്റെ വിലയെ ആണ് യൂണിറ്റ് വില എന്ന് പറയുന്നത്
യൂണിറ്റ് വില = ഉൽപ്പന്നത്തിന്റെ വില (എം ആർ പി ) ÷ ഉൽപ്പന്നത്തിന്റെ തൂക്കം
ഉൽപന്നങ്ങളുടെ പാക്കറ്റിലെ വിലവിവരങ്ങളിൽ ഏകീകൃത സ്വഭാവം ഉണ്ടാക്കിയെടുക്കുകയും ഉപഭോക്താക്കൾക്ക് വ്യത്യസ്ത കമ്പനിയുടെ ഉൽപന്നങ്ങൾ വിലയുടെ കാര്യത്തിൽ താരതമ്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം . ഒരു കമ്പനിയുടെ 150 എം എൽ ജ്യൂസിന് 50 രൂപയും മറ്റൊരു ഒരു കമ്പനിയുടെ 250എം എൽ അതേ ജ്യൂസിന് 80 രൂപയും ആകുമ്പോൾ വില താരതമ്യം ചെയ്യാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. യൂണിറ്റ് വില പാക്കറ്റിൽ പ്രദർശിപ്പിക്കുമ്പോൾ ആ പ്രശ്നത്തിനു പരിഹാരമാകുന്നു.
യൂണിറ്റ് വില എങ്ങനെയാണ് പാക്കറ്റിൽ രേഖപ്പെടുത്തേണ്ടത്?
യൂണിറ്റ് വില, ഉൽപന്നവിലയോടൊപ്പം താഴെപ്പറയുന്ന രീതിയിൽ പാക്കറ്റിൽ രേഖപ്പെടുത്തണം .
200 ഗ്രാം തൂക്കമുള്ളതും അറുപത് രൂപ വിലയുള്ളതുമായ ഒരു ഉല്പന്നത്തിന്റെ വിലയും യൂണിറ്റ് വിലയ്ക്കും താഴെ കാണിച്ചിരിക്കുന്ന ഏതെങ്കിലും രീതിയിൽ രേഖപ്പെടുത്താം
അല്ലെങ്കിൽ
അല്ലെങ്കിൽ
അല്ലെങ്കിൽ
യൂണിറ്റ് വില രേഖപ്പെടുത്തുമ്പോൾ അക്ഷരങ്ങളുടെ വലിപ്പം, അകലം എന്നിവ എത്രയാണ് ?
യൂണിറ്റ് വില രേഖപ്പെടുത്തുമ്പോൾ അക്ഷരങ്ങളുടെ വലിപ്പം, ഉൽപന്നവില (എം ആർ പി ) രേഖപ്പെടുത്തിയ അക്ഷരങ്ങളുടെ പകുതി വലിപ്പം ഉണ്ടാകണം. വാക്കുകൾ തമ്മിലുള്ള അകലത്തെക്കുറിച്ചു ഭേദഗതിയിൽ ഒന്നും പറയുന്നില്ല.'
യൂണിറ്റ് വില രേഖപ്പെടുത്തുമ്പോൾ എത്ര ദശാംശ സ്ഥാനങ്ങൾ അനുവദിക്കും ?
യൂണിറ്റ് വിലയിൽ ദശാംശം വന്നാൽ അത് രണ്ടു ദശാംശ സ്ഥാനങ്ങൾ ആയി റൗണ്ട് ചെയ്യേണ്ടതാണ്
ഉദാഹരണം
MRP ₹ (incl. of all taxes) ₹ 60; USP ₹ 0.30 per g
പരസ്യങ്ങളിൽ യൂണിറ്റ് വില രേഖപ്പെടുത്തേണ്ടതുണ്ടോ ?
ഇല്ല . വില്പനക്ക് എത്തുന്ന ചെറുകിട പാക്കുകളിൽ മാത്രം യൂണിറ്റ് വില രേഖപ്പെടുത്തിയാൽ മതിയാകും
ഉത്പന്നതോടൊപ്പം സൗജന്യമായി കൊടുക്കന്ന 'ഫ്രീ ഉത്പന്നങ്ങൾക്കു' യൂണിറ്റ് വില രേഖപ്പെടുത്തണമോ?
വേണ്ട , ഫ്രീ ഉൽപന്നങ്ങൾക്കു യൂണിറ്റ് വില രേഖപ്പെടുത്തണമെന്നില്ല. ഒരേ പാക്കറ്റിനുള്ളിൽ ഫ്രീ ഉൽപന്നങ്ങളോ അധിക അളവോ കൊടുക്കുകയാണെങ്കിൽ അത് കഴിച്ചുള്ള അളവിന് മാത്രമേ യൂണിറ്റ് വില രേഖപ്പെടുത്തേണ്ടതായുള്ളു .
ഉദാഹരണം 100 ഗ്രാം സോപ്പ് പാക്കറ്റിനുള്ളിൽ 50ഗ്രാം സൗജന്യമായി അധികം നൽകിയാൽ, യൂണിറ്റ് വില താഴെ കാണിച്ചിരിക്കുന്ന ഏതെങ്കിലും രീതിയിൽ രേഖപ്പെടുത്താം
MRP ₹ (incl. of all taxes); 50 USP ₹ .50/g
അല്ലെങ്കിൽ
M RP ₹ (incl. of all taxes); 50 USP ₹ .50/g + 50 gm free
ഓഫറുകളുടെ ഭാഗമായി പാക്കറ്റിലെ വില മാർക്ക് ചെയ്തു കുറച്ചു കഴിഞ്ഞാൽ മാർക്ക് ചെയ്തത്തിനു ശേഷമുള്ള കുറഞ്ഞ വിലയാണ് യൂണിറ്റ് വില കണ്ടുപിടിക്കാൻ എടുക്കേണ്ടത്.
യൂണിറ്റ് വില രേഖപ്പെടുത്തുന്നത് ബാധകമല്ലാത്ത ഉൽപ്പന്ന പാക്കറ്റുകൾ ഉണ്ടോ ?
ഉണ്ട്. 50 കിലോയ്ക്ക് മുകളിൽ തൂക്കം ഉള്ള കാർഷിക ഉല്പന്നപാക്കറ്റ്കളിൽ യൂണിറ്റ് വില രേഖപ്പെടുത്തുന്നത് ബാധകമല്ല. അതുപോലെ മൊത്തക്കച്ചവടക്കാർക്കു വേണ്ടിയുള്ള ഹോൾസെയിൽ പായ്ക്കുകളിലും യൂണിറ്റ് വില രേഖപ്പെടുത്തുന്നത് ബാധകമല്ല. കൂടാതെ 100 square centimetre ൽ താഴെ പ്രതലവ്യാപ്തിയുള്ളതും 35 രൂപയിൽ താഴെ വിലയുള്ളതുമായ പാക്കറ്റ് ഉത്പന്നങ്ങൾക്ക് യൂണിറ്റ് വില രേഖപ്പെടുത്തുന്നത് ബാധകമല്ല.
വിലയും യൂണിറ്റ് വിലയും ഒരേ തുക വരികയാണെങ്കിൽ ആ പാക്കറ്റുകളിലും യൂണിറ്റ് വില രേഖപ്പെടുത്തൽ നിർബന്ധമല്ല . ഉദാഹരണം ഒരു ഗ്രാം, ഒരു കിലോ, ഒരു ലിറ്റർ പാക്കറ്റ് കളിൽ വിലയും യൂണിറ്റ് വിലയും ഒരേ തുക ആയി വരും. ആ പാക്കറ്റുകളിലും യൂണിറ്റ് വില രേഖപ്പെടുത്തൽ നിർബന്ധമല്ല.
യൂണിറ്റ് വില രേഖപ്പെടുത്തിയില്ലെങ്കിൽ എന്താണ് നിയമ നടപടി?
ഉൽപന്ന വിലയിൽ യൂണിറ്റ് വില രേഖപ്പെടുത്തിയില്ലെങ്കിൽ അതിനെ ലീഗൽ മെട്രോളജി നിയമമനുസരിച്ചു ഒരു നിയമലംഘനമായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. കമ്പനി ആണെങ്കിൽ ഓരോ ഡയറക്ടറും 25000 രൂപ മുതൽ 50000 വരെ പിഴ കൊടുക്കേണ്ടി വരും. തെറ്റ് ആവർത്തിച്ചാൽ ഒരുപക്ഷെ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന ലംഘനമാണ്.
എസ് . വേണുഗോപാലൻ നായർ
അഡ്വക്കേറ്റ് , & കോർപ്പറേറ്റ് അറ്റോർണി ചെന്നൈ
മൊബൈൽ 9567762560
(ലേഖകൻ ട്രേഡ് മാർക്ക്, ലീഗൽ മെട്രോളജി രംഗത്ത് പ്രവർത്തിക്കുന്ന അഭിഭാഷകനും ഭാരത സർക്കാർ മുൻ ട്രേഡ് മാർക്ക് എക്സാമിനറും ആണ്)