
ഒരു നാലുവയസുകാരന് എന്തൊക്കെ അറിയാൻ സാധിക്കും? അക്ഷരമാലയും മൃഗങ്ങളുടെയും പക്ഷികളുടെയും പേരുമൊക്കെ അറിയാൻ സാധിക്കുമെന്നായിരിക്കും മിക്കവരുടെയും ഉത്തരം. അവിടെയാണ് നാലര വയസുകാരനായ ജൊഹാൻ മാക്സ് വ്യത്യസ്തനാകുന്നത്.
ഈ കൊച്ചുമിടുക്കൻ 150 രാജ്യങ്ങളുടെ പതാക തിരിച്ചറിയും. വേൾഡ് മാപ്പ് നോക്കി രാജ്യങ്ങളെക്കുറിച്ച് പഠിക്കാനും കക്ഷിക്ക് വലിയ താത്പര്യമാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ പതാക കണ്ടതോടെയാണ് ഇതിൽ താത്പര്യം തുടങ്ങിയത്. തുടർന്ന് യൂട്യൂബിൽ സ്ഥിരമായി പതാകകൾ കാണാൻ തുടങ്ങി.
മകന്റെ ഈ താത്പര്യം പ്രോത്സാഹിക്കാനായി മാതാപിതാക്കൾ ഫ്ലാഷ് കാർഡുകൾ വാങ്ങി നൽകി. ഇപ്പോൾ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ കൂടി വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് കളമശേരി രാജഗിരി സ്‌കൂളിലെ കിന്റർഗാർട്ടൻ വിദ്യാർത്ഥിയായ ജൊഹാൻ.