naga-panchami
naga panchami

എം. ആർ. അനൂപ് രാജ്‌ സംവിധാനം ചെയ്ത നാഗപഞ്ചമി മ്യൂസിക് വീഡിയോ ഈസ്റ്റ്‌ കോസ്റ്റ് ചാനലിലൂടെ നാളെ റിലീസ് ചെയ്യും. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഉമാദേവി അന്തർജനം മ്യൂസിക് വീഡിയോയുടെ പ്രകാശനം നിർവഹിച്ചു.സംവിധായകൻ എം. ആർ. അനൂപ് രാജ്‌, ഗായകൻ സജിത് ചന്ദ്രൻ, ഛായാഗ്രാഹകൻ രാരിഷ്, അഭിനേതാക്കളായ ഏബിൾമോൻ,വൈഷ്ണവി, ഷിബു പരവൂർ, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കുമാർ, പി.ആർ. ഒ അയ്മനം സാജൻ,മണ്ണാറശാല ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു. സുവർണ മനു എഴുതിയ ഗാനത്തിന്റെ സംഗീതം ജയേഷ് സ്റ്റീഫൻ ആണ്. സെവൻ വണ്ടേഴ്സിന്റെ ബാനറിൽ രതീഷ് കുറുപ്പ്, നിജിൻ പി.ആർ, രാജേഷ് ഗോപാല കൃഷ്ണ പിള്ള എന്നിവർ ചേർന്നാണ് നിർമാണം.