കോഴിക്കോട്: ലോക എയ്‌ഡ്‌സ് ദിനത്തിൽ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'ഒന്നായ് തുല്യരായ് തടുത്തുനിർത്താം' എന്ന സന്ദേശത്തോടെ എയ്ഡ്‌സ് ദിനാചരണ ജില്ലാതല ഉദ്‌ഘാടനവും പൊതുസമ്മേളവും സംഘടിപ്പിക്കും. ഇന്ന് 10.30ന് ജില്ലാ പ്ലാനിംഗ് ഹാളിൽ തുറമുഖം ,പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും. വിളംബര റാലി, ബോധവത്ക്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, മാജിക് ഷോ എന്നീ പരിപാടികൾ സംഘടിപ്പിക്കും. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സിനിമാ താരവുമായ അഞ്ജലി അമീർ മുഖ്യാതിഥിയാകും. ഐ.എം.എ പ്രസിഡന്റ് ഡോ.വേണുഗോപാലൻ പ്രതിജ്ഞ ചൊല്ലും.ഡിസ്ട്രിക്ട് എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ. മുഹമ്മദ് മുസ്തഫ ,അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി.ദിനേഷ്, എ.ആർ.ടി മെഡിക്കൽ ഓഫീസർ പി.സി അന്നമ്മ ,ജില്ലാ ടിബി ആൻഡ് എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ.ടി.സിഅനുരാധ എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.