
ദോഹ : ഖത്തറിലെ ലോകകപ്പ് വേദികളിൽ ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കുന്ന മഴവിൽ നിറമുള്ള വസ്തുക്കൾ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കി. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അനുകൂലിക്കുന്ന പ്ളക്കാർഡുകൾക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. ഇറാൻ പുറത്തായതിന് പിന്നാലെയാണ് തീരുമാനം. ടീം ക്യാപ്ടൻമാർ മഴവിൽ നിറത്തിലുള്ള വൺ ലവ് ആം ബാൻഡ് ധരിക്കുന്നതിന് ഫിഫ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ മഴവിൽ പതാകയുമായി കളക്കിടയിൽ ഒരു ആരാധകൻ ഇറങ്ങിയോടിയിരുന്നു.