
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഡിസംബർ 1 - 1198 വൃശ്ചികം 15 വ്യാഴാഴ്ച (പുലർന്ന ശേഷം 6 മണി 11 മിനിറ്റ് 56 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി നക്ഷത്രം)
അശ്വതി: വിദ്യാർത്ഥികൾ ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കും, സ്നേഹശീലം, ഉത്തരവാദിത്ത ബോധം പ്രകടിപ്പിക്കും, മത്സര വിജയം, അധികാര പ്രയോഗം.
ഭരണി: കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകും, ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ, പൊതുരംഗത്ത് നേട്ടം.
കാർത്തിക: ഈശ്വര പ്രീതികരങ്ങളായ കാര്യങ്ങൾ അനുഷ്ഠിക്കും. മേലധികാരികളോട് ബഹുമാനം കാണിക്കും, ബിസിനസിൽ നേട്ടം, ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
രോഹിണി: പ്രവർത്തനശൈലികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും അനുഭവപ്പെടും, തൊഴിൽ മുഖേന നേട്ടം.
മകയിരം: മാതാപിതാക്കളെ വേണ്ട വിധത്തിൽ സംരക്ഷിക്കും, ആരോഗ്യ പരിപാലനം, കലാബോധം, സംഗീത താല്‍പ്പര്യം, എല്ലാ ഭാഗത്ത് നിന്നും നല്ല സഹായം.
തിരുവാതിര: അനുഭവപ്പെട്ടിരുന്ന സാമ്പത്തിക മാന്ദ്യം മാറിക്കിട്ടും, അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തിൽ സ്വസ്ഥതയും സമാധാനവും.
പുണർതം: സ്വജനവിരോധവും അപമാനവും മന: ക്ലേശവും, പരിശ്രമങ്ങൾക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, ലഹരികളോട് താല്‍പര്യം വർദ്ധിക്കും.
പൂയം: കടബാധ്യത വർദ്ധിക്കുവാനും ധന നഷ്ടങ്ങളുണ്ടാകുവാനുമിടയാകും. പരാജയ ഭീതി, യാത്രയിൽ ക്ലേശങ്ങൾ, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.
ആയില്യം: വരവിനേക്കാൾ കൂടുതൽ ചെലവുണ്ടാകുന്നതാണ്, വ്യവസായ തർക്കങ്ങൾ വർദ്ധിക്കാനിടയുണ്ട്, ആത്മീയതയും ദൈവാധീനവും കുറവായിരിക്കും, എതിർപ്പുകളെ നേരിടേണ്ടി വരും, ദുർവാശി ഒഴിവാക്കുക.
മകം: സ്വന്തം ഭവനം വിട്ടു താമസിക്കാൻ ഇടവരും, കൂട്ടുകെട്ടോ കൊടുക്കൽ വാങ്ങലോ പാടില്ല, ശത്രുവർദ്ധന, അനിയന്ത്രിതമായ ചെലവുകൾ, പരാശ്രയശീലം, പ്രതികുലമായ പരിതസ്ഥിതികൾ.
പൂരം: വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകാതെ സൂക്ഷിക്കണം, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു കുഴപ്പങ്ങൾ വരുത്തിവയ്ക്കും, അപായപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും.
ഉത്രം: ധനം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം, കൃഷിയിൽ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാൻ താല്‍പര്യം കാണിക്കും, ശരീരസുഖം, ജീവിതത്തിൽ വഴി വിട്ടു പോകരുത്.
അത്തം: ഉന്നത തലത്തിലെത്തിയാലും എളിമ നില നിർത്തും,തൊൽ ലാഭം, തന്നെക്കാൾ വിദ്യാഭ്യസമുള്ളവർക്ക് പോലും മാർഗദർശിയാകും, എല്ലായ്പോഴും ഉല്ലാസവാനായി കാണപ്പെടും, തികഞ്ഞ ബുദ്ധിശാലികൾ.
ചിത്തിര: കലാകാരന്മാർക്ക് അനുകൂല സമയം,സർക്കാർ ജീവനക്കാർക്ക് സ്ഥാനമാനങ്ങൾ, വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.
ചോതി: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും. ജോലിക്കായി കാത്തിരിക്കുന്നവർക്ക് സമയം അനുകൂലം.
വിശാഖം: നേതൃഗുണം ഉണ്ടാകും, ലളിത കലകളിലും സാഹിത്യം എന്നിവയിലും കഴിവു തെളിയിക്കും. കലാകാരന്മാർക്ക് നല്ല സമയം, സ്ത്രീകൾ മൂലം ഗുണം, ബന്ധുക്കൾ സ്നേഹത്തോടെ പെരുമാറും.
അനിഴം: ജനപ്രീതിയും വിശേഷാഭരണ വസ്ത്രലാഭവും, ഉദ്യോഗസ്ഥന്മാർക്ക് സർവ്വകാര്യവിജയം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ധനപരമായി നല്ല സമയം.
കേട്ട: ഗൃഹ നിർമ്മാണം പൂർത്തീകരിക്കും,സന്താന വർദ്ധനവിന് സാദ്ധ്യത, സർക്കാർ ജീവനക്കാർക്ക് ധനലാഭം, ആകർഷകത്വം, സത്യസന്തത, ഈശ്വരാധീനം.
മൂലം: ലോകബഹുമാനവും സ്ഥാനമാനാദിലാഭവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും, അന്യദേശ വാസം ഗുണം ചെയ്യും, തൊഴിലിൽ അധികാര പ്രാപ്തി, വശ്യമായ സംസാരം, രോഗശാന്തി.
പൂരാടം: തൊഴിൽരംഗത്ത് കാര്യ വിജയം, വിദ്യാർഥികൾക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, വാക്ക് പാലിക്കാൻ സാധിക്കില്ല, ശത്രുക്കളിൽ നിന്നും കള്ളന്മാൽ നിന്നും ഉപദ്രവങ്ങൾ.
ഉത്രാടം: സ്ത്രീകൾ മൂലം അപഖ്യാതി കേൾക്കാനിടയുണ്ട്, വിലപ്പെട്ട രേഖകൾ നഷ്ട്ടപ്പെടാം, വ്യവഹാര പരാജയം, കലഹം, ദേഷ്യം എന്നിവ നിയന്ത്രിക്കാൻ സാധിക്കില്ല, വീടുമാറി നിൽക്കേണ്ടുന്ന അവസ്ഥ വരും.
തിരുവോണം: രോഗങ്ങൾ കാരണം പൊറുതിമുട്ടും, സ്വന്തം മണ്ടത്തരങ്ങൾക്ക് മറ്റുള്ളവരെ കുറ്റം പറയും, ജീവിധ വിജയത്തിന് കഠിനമായ പരിശ്രമം വേണ്ടി വരും, മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങൾ പരസ്യമാക്കും.
അവിട്ടം: കച്ചവടത്തിൽ പ്രതിസന്ധി, കരുതലോടെ പ്രവർത്തിക്കണം, തീരുമാനങ്ങൾ കൂടെ കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല, സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ശത്രു ദോഷം, പലതും നഷ്ടത്തിൽ കലാശിക്കും.
ചതയം: സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, ഉദ്യോഗത്തിൽ നേട്ടങ്ങൾ, സുഖാനുഭവങ്ങൾ, ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, മാതൃഗുണം ലഭിക്കും.
പൂരുരുട്ടാതി: കർമ്മരംഗം ഉഷാറാകും, ബന്ധു ബലം വർദ്ധിക്കും, ദാമ്പത്യസുഖം, ആഗ്രഹങ്ങൾ സഫലമാകും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, സൽസന്താനയോഗം, സ്നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും.
ഉത്രട്ടാതി: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, ആഗ്രഹസാഫല്ല്യം നേടും, കുടുംബപരമായ ബാദ്ധ്യതകൾ തീർക്കും.
രേവതി: പ്രണയത്തിന് കുടുംബത്തിൽനിന്നും അനുകൂലമായ നിലപാട്, ഇന്റർവ്യൂകളിൽ വിജയം, ദാനകർമ്മങ്ങൾ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപതി വിശ്വാസം കാണും, സരസമായി സംസാരിക്കും.