hh

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ രംഗത്തി. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സിറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാർ സഭ അഭ്യർത്ഥിച്ചു.

വികസന പദ്ധതികൾക്കായി മത്സ്യത്തൊഴിലാളികൾ സ്ഥിരം കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ ജീവൻമരണ പോരാട്ടത്തെ സ‌ർക്കാർ അസഹിഷ്ണുതയോടെ നേരിടുന്നു,​ ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര നടപടി എടുക്കണമെന്നുിം സിറോ മലബാർ സഭ ആവശ്യപ്പെട്ടു.