dandruff

താരൻ കാരണം പൊറുതി മുട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്രായഭേദമന്യേ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. തണുപ്പ് കാലമാകുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് താരനും മുടികൊഴിച്ചിലും. ഇതിന് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ചിലപ്പോൾ മുടി തന്നെ നശിച്ച് പോകാനുള്ള സാദ്ധ്യതയുണ്ട്. ഈ പ്രശ്‌നങ്ങൾ മാറ്റാൻ എളുപ്പവഴിയുണ്ട്. ഓർഗാനിക് സാകാൽപ്പ് സ്പ്രേ. വീട്ടിലുള്ള മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് ഈ സ്പ്രേ എളുപ്പത്തിൽ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

1. കറുവയില

അടുക്കളയിൽ കറികളിൽ ഉപയോഗിക്കുന്നതിന് മാത്രമല്ല മുടിയുടെ സൗന്ദര്യസംരക്ഷണത്തിനും കറുവയില ഉപയോഗിക്കാൻ കഴിയും. തലയിൽ താരൻ മാറ്റുന്നതിൽ പ്രധാനിയാണ് കറുവയില. ഇതിന്റെ പൊടിയും താരനകറ്റാൻ പലരും ഉപയോഗിക്കാറുണ്ട്.

2. ഇഞ്ചി

തലമുടിയുടെ കോശങ്ങളിലെ കേടുപാടുകൾ ഫലപ്രദമായി ചെറുക്കുന്ന ഒന്നാണ് ഇഞ്ചി. താരൻ അകറ്റി നല്ല മുടി വളരാനും ഇഞ്ചി സഹായിക്കുന്നു.

3. ഗ്രാമ്പു

മുടി നല്ലതു പോലെ വള‌‌രാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒന്നാണ് ഗ്രാമ്പു.

hair-spray

ഓർഗാനിക് സാകാൽപ്പ് സ്‌പ്രേ തയാറാക്കുന്ന വിധം

ആദ്യം ഒരു ഗ്ലാസ് വെള്ളം പാനിൽ ഒഴിച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് ആദ്യം കറുവയില ചേർക്കുക. ഇത് തിളച്ച് വെള്ളത്തിന്റെ നിറം മാറുമ്പോൾ ഗ്രാമ്പുവും ഇഞ്ചിയും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മാറുന്നത് വരെ തിളപ്പിച്ച ശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് ഇത് മാറ്റാം. ഈ വെള്ളം തണുക്കുമ്പോൾ തലയിൽ സ്പ്രേ ചെയ്ത് പതുക്കെ മസാജ് ചെയ്ത് കൊടുക്കുക. 20 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയോ അല്ലെങ്കിൽ ഒരിക്കലോ ഇത് ഉപയോഗിക്കാവുന്നതാണ്.