football

ദോ​ഹ​ ​:​ ​അ​വ​സാ​ന​ ​ഗ്രൂ​പ്പ് ​മ​ത്സ​ര​ത്തി​ൽ​ ​ലോ​ക​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ഫ്രാ​ൻ​സി​നെ​ ​അ​ട്ടി​മ​റി​ച്ചെ​ങ്കി​ലും​ ​ആ​ഫ്രി​ക്ക​ൻ​ ​ടീ​മാ​യ​ ​ടു​ണീ​ഷ്യ​യ്ക്ക് ​മു​ന്നി​ൽ​ ​ലോ​ക​ക​പ്പ് ​പ്രീ​ ​ക്വാ​ർ​ട്ട​റി​ന്റെ​ ​വാ​തി​ൽ​ ​തു​റ​ന്നി​ല്ല.​ ​ഡി​ ​ഗ്രൂ​പ്പി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​ന​ട​ന്ന​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ഓ​സ്ട്രേ​ലി​യ​ 1-0​ത്തി​ന് ​ഡെ​ൻ​മാ​ർ​ക്കി​നെ​ ​തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് ​ടു​ണീ​ഷ്യ​യ്ക്ക് ​ക​ണ്ണീ​രോ​ടെ​ ​മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്.
കു​ഞ്ഞ​ന്മാ​രെ​ ​നേ​രി​ടാ​ൻ​ ​ര​ണ്ടാം​ ​നി​ര​യു​മാ​യി​ ​ഇ​റ​ങ്ങി​യ​ ​ഫ്രാ​ൻ​സി​നെ​ ​ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് ​ഇ​ന്ന​ലെ​ ​ടു​ണീ​ഷ്യ​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ഫ്ര​ഞ്ചു​ ​ഗോ​ൾ​മു​ഖ​ത്ത് ​അ​പ​ക​ട​മു​യ​ർ​ത്തി​യ​ ​സ്ട്രൈ​ക്ക​ർ​ ​വാബി​ ​ഖ​സ്റി​ 58-ാം​ ​മി​നി​ട്ടി​ലാ​ണ് ​വ​ല​കു​ലു​ക്കി​യ​ത്.​ ​ഈ​ ​ഗോ​ളോ​ടെ​ ​ടു​ണീ​ഷ്യ​ ​ഗ്രൂ​പ്പി​ലെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യി​ ​ഉ​യ​ർ​ന്നു.​ ​പ​ക്ഷേ​ ​ഓ​സ്ട്രേ​ലി​യ​ 60​-ാം​ ​മി​നി​ട്ടി​ൽ​ ​മാ​ത്യു​ ​ലെ​ക്കീ​യി​ലൂ​ടെ​ ​ഡെ​ന്മാ​ർ​ക്കി​നെ​തി​രെ​ ​ഗോ​ള​ടി​ച്ച​തോ​ടെ​ ​കം​ഗാ​രു​ക്ക​ൾ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യി.​ ​ഇ​ൻ​ജു​റി​ ​ടൈ​മി​ൽ​ ​ഗ്രീ​സ ്മാ​ൻ​ ​ഫ്രാ​ൻ​സി​നാ​യി​ ​ഗോ​ള​ടി​ച്ചെ​ങ്കി​ലും​ ​വാ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​അ​ത് ​അ​സാ​ധു​വാ​യി.
ആ​റു​ ​പോ​യി​ന്റു​ള്ള​ ​ഫ്രാ​ൻ​സ് ​അ​വ​സാ​ന​ ​മ​ത്സ​രം​ ​തോ​റ്റെ​ങ്കി​ലും​ ​ഗ്രൂ​പ്പ് ​ചാ​മ്പ്യ​ന്മാ​രാ​യി​ത്ത​ന്നെ​ ​പ്രീ​ ​ക്വാ​ർ​ട്ട​റി​ലെ​ത്തി.​ ​ആ​റു​ ​പോ​യി​ന്റി​ലെ​ത്തി​യെ​ങ്കി​ലും​ ​ഗോ​ൾ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​ഓ​സ്ട്രേ​ലി​യ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​യി.​ ​നാ​ലു​ ​പോ​യി​ന്റു​മാ​യി​ ​ടു​ണീ​ഷ്യ​യ്ക്ക് ​മൂ​ന്നാ​മ​താ​വേ​ണ്ടി​വ​ന്നു.

ബെൽജിയം,​ ജർമ്മനി

ജയിച്ചേ പറ്റൂ

ജർമ്മനി,ജപ്പാൻ,ബെൽജിയം ടീമുകൾക്ക് പ്രീ ക്വാർട്ടറിൽ എത്തണമെങ്കിൽ ഇന്ന് വിജയം കൂടിയേതീരൂ. ഗ്രൂപ്പ് ഇയിൽ ജർമ്മനി കോസ്റ്റാറിക്കയെയും ജപ്പാൻ സ്പെയ്നിനെയുമാണ്നേരിടുന്നത്

സ്പെ​യിൻ​ ​നാ​ലു​ പോ​യി​ന്റോടെ ഗ്രൂപ്പി​ൽ ​മു​ന്നി​ൽ.​ ​മൂന്ന് പോയി​ന്റുമായി ​​ ​ജ​പ്പാ​നും​ ​കോ​സ്റ്റാ​റി​ക്ക​യും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ൽ.​ ​ജ​ർ​മ്മ​നി​ ​ഒ​രു​ ​പോ​യി​ന്റു​മാ​യി​ ​നാ​ലാ​മ​ത്

​ജ​യ​ത്തി​ൽ​ ​കു​റ​ഞ്ഞ​തൊ​ന്നും​ ​ജ​ർ​മ്മ​നി​യെ​ ​മു​ന്നോ​ട്ടു​ക​ട​ത്തി​ ​വി​‌​ടി​ല്ല. ജർമ്മനി​ ജയി​ച്ചാലും സ്പെയിൻ ജപ്പാനെ തോൽപ്പി​ക്കുകയോ സമനി​ലയി​ലാക്കുകയോ ചെയ്തി​ല്ലെങ്കി​ൽ ​ പുറത്താകും

ഗ്രൂപ്പ് എഫിൽ മൂന്ന് പോയിന്റുമായി മൂന്നാമതുള്ള ബെൽജിയത്തിന് മുന്നോട്ടുപോകണമെങ്കിൽ കൊയേഷ്യയെ തോൽപ്പിച്ചേ പറ്റൂ. ക്രൊയേഷ്യയ്ക്ക് സമനില മതി പ്രീ ക്വാർട്ടറിലെത്താൻ