
കീവ്: യുക്രെയിനിൽ വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തങ്ങളിൽ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങൾ. യുക്രെയിനിലെ വൈദ്യുതിക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും ബദലായി ജനങ്ങൾ എമർജൻസി ജനറേറ്ററുകളും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കാൻ തുടങ്ങിയതിൽ പിന്നെ അപകടങ്ങളുടെ തോത് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 130ലധികം തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അഗ്നി സുരക്ഷാ നിയമങ്ങൾ ലംഘിക്കപ്പെട്ടതും അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. വീടുകളിലുണ്ടാകുന്ന തീപിടിത്തങ്ങളുടെയും പൊട്ടിത്തറിയുടെയും എണ്ണവും വർദ്ധിച്ചു. യുക്രെയിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കു മേലെ റഷ്യ നടത്തിയ ആക്രമങ്ങളുടെ പരിണിത ഫലമാണിത്. റഷ്യയുടെ ആക്രമണത്തെ ക്രൂരത എന്ന് യു.എസ് സ്റ്റേറ്ര് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അപലപിച്ചു.