
വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കുന്നത് ഇന്ന് സർവസാധാരണമാണ്. മതിൽ മുതൽ വീട്ടിലെ മുറികൾ, അടുക്കള, ടോയ്‌ലെറ്റ് തുടങ്ങിയ കാര്യങ്ങളിൽ വാസ്തു നോക്കുന്നവരാണ് നമ്മൾ. എന്നാൽ മുറികളുടെയും വീട്ടുപകരണങ്ങളുടെയും കാര്യത്തിലെന്ന പോലെ വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കറിന്റെ കാര്യത്തിലും വാസ്തു നോക്കുന്നത് ഗുണം ചെയ്യുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
പണം വയ്ക്കുന്ന ഇടം, ലോക്കർ അല്ലെങ്കിൽ അലമാര വടക്കു ദിക്കിൽ വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. കുബേരന്റെ സ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. അതുപോലെ ലോക്കർ വയ്ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാൾ കുറവാകരുത്. തെക്ക് ദിക്കിൽ വേണം പണം വയ്ക്കുന്ന ലോക്കർ അഥവാ അലമാര വയ്‌ക്കേണ്ടത്. തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് ഇത് വയ്ക്കരുത്. ലോക്കറിന്റെ പിൻവശം തെക്കു വശത്താകണം, ഇത് മുൻവശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിക്കുകയും വേണം.വടക്കു കിഴക്കു ദിശയിൽ ലോക്കർ വയ്ക്കുന്നത് ധന നഷ്ടമുണ്ടാക്കും.
മഞ്ഞ നിറമാണ് ലോക്കർ അല്ലെങ്കിൽ പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും ഉത്തമമായി പറയുന്നത്. ലോക്കർ ഇതു മുറി ബീമിനു താഴെയായി വരരുത്. ഇത് ആവശ്യമില്ലാത്ത സമ്മർദ്ദങ്ങൾ ധനത്തിന്റെ കാര്യത്തിലുണ്ടാക്കും. ബീമിനു കീഴിലുള്ള മുറികളിൽ ധനം വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. 'ലോക്കർ സൂക്ഷിക്കുന്ന മുറി എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. ഒരിക്കലും ഈ മുറിയിൽ സാധനങ്ങൾ വാരിവലിച്ചു ഇടരുത്. വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് മുൻപിൽ ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തു പ്രകാരം ധനലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പണം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം.