isis

ലബനൻ: ഭീകരസംഘടന ഐസിസിന്റെ തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോ‌ർട്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ഐസിസ് വക്താവ് അബു ഉമർ അൽ മുഹജിറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ അൽ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു. അതേസമയം എവിടെ വച്ചാണെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഐസിസിന്റെ പുതിയ തലവനായി അബു അൽ ഹുസൈൻ അൽ ഖുേറഷിയെ തിരഞ്ഞെടുത്തതായും സന്ദേശത്തിൽ പറയുന്നു.

ഈ വർഷം ആദ്യം യു.എസ് വടക്കൻ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ മുൻ നേതാവ് അബു ഇബ്രാഹിം അൽ ഖുറേഷി കൊല്ലപ്പെട്ടിരുന്നു,​ ഐസിസിന്റെ ആദ്യതലവൻ അബുബേക്കൽ അൽ ബാഗ്ദാദിയും ഇവിടെ വച്ചാണ് കൊല്ലപ്പെട്ടത്.