
ലണ്ടൻ: ക്രിസ്തുമതം ഔദ്യോഗിക മതമായ ഇംഗ്ലണ്ടിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ഇതോടെ ചരിത്രത്തിഷ ആദ്യമായി ക്രൈസ്തവർ ന്യൂനപക്ഷമായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്.
2021ലെ സെൻസസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ജനസംഖ്യയിൽ 46യ2 ശതമാവം പേർ(2.75 കോടി) തങ്ങൾ ക്രിസ്ത്യാനികളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി. പത്ത് വർഷം മുൻപ് ഇത് 59.3 ശതമാനമായിരുന്നു(3.33 കോടി). പത്ത് വർഷം കൊണ്ട് ക്രിസ്ത്യാനികളുടെ എണ്ണത്തിൽ 13.1 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം മതരഹിതരുടെ എണ്ണം 2.22 കോടിയായി ഉയർന്നു.2021ൽ ഇത് 25.2 ശതമാനമായിരുന്നു(1.41 കോടി)
അതേ സമയം മുസ്ലിങ്ങളുടെ എണ്ണം 4.9 ൽ നിന്ന് 6.5 ശതമാനമായി(39 ലക്ഷം)ഉയർന്നു. ഹിന്ദുക്കളുടെ എണ്ണം 1.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി. ഹിന്ദുക്കളുടെ ജനസംഖ്യ 8.18 ലക്ഷത്തിൽ നിന്നും 10 ലക്ഷമായാണ് വർദ്ധിച്ചത്.ഒഎൻഎസ് റിപ്പോർട്ട് പ്രകാരം മതത്തോടുള്ള താൽപര്യത്തിനൊപ്പം വെളുത്ത വർഗക്കാരുടെ ജനസംഖ്യയിലും കുറവുണ്ടായിട്ടുണ്ട്. ജനസംഖ്യയിൽ 81.7 ശതമാനം പേർ (4.87 കോടി) തങ്ങൾ വെളുത്ത വർഗക്കാർ ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി. മൊത്തം ജനസംഖ്യയുടെ 86 ശതമാനം വരുമിത്. 9.3 ശതമാനം പേർ (55 ലക്ഷം) ഏഷ്യൻ, ഏഷ്യൻ ബ്രിട്ടീഷ്, ഏഷ്യൻ വെൽഷ് വിഭാഗത്തിൽ പെടുന്നവരാണ്.
പത്ത് വർഷം മുൻപ് ഇത് 42 ലക്ഷമായിരുന്നു. 7.5 ശതമാനത്തിന്റെ വളർച്ചയുണ്ടായി.