d

വണ്ടൂർ: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി തിരുവാലി ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം മുതലായവയും നടന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. അഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ. ഷാനി, കെ. അമ്പിളി, ആയുർവേദ മെഡിക്കൽ ഓഫീസർ അനൂജ കണ്ണൻ, അംഗൻവാടി, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.