d

മലപ്പുറം : ആർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിൽ ആർ.എസ്.പി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വെന്നിയൂർ മുഹമ്മദ് കുട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മോഹനൻ, മുഹമ്മദ് ഇസ്ഹാഖ്, പനയ്ക്കൽ സിദ്ദിഖ്, ജയരാജൻ, സി.പി. സെയ്തലവി, അഡ്വ. രാജേന്ദ്രൻ, റംഷീദ് വെന്നിയൂർ, സൈഫുദ്ദീൻ പാലയ്ക്കൽ, സുരേന്ദ്രൻ വെന്നിയൂർ, അസീസ് പ്രസംഗിച്ചു.