
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നടപടികൾക്കെതിരായി അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. അഷറഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. ജയരാജ്, കെ.മോഹൻദാസ്, വി.അരവിന്ദാക്ഷൻ, അലി കൈപ്പള്ളി ,സുരേഷ് വലിയകുന്ന്, വി.പി.എ സലാം, തയ്യിൽ ഷുക്കൂർ, ഷംസു പാറയ്ക്കൽ പ്രസംഗിച്ചു.