
വണ്ടൂർ: തിരുവാലി പഞ്ചായത്തിലെ പുന്നപ്പാലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യപ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികൾ ഗ്രാപഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രം അടച്ചു പൂട്ടുംവരെ സമരം തുടരും. കുരിക്കൾ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധ മാർച്ചിൽ അണിനിരന്നു.
നാല് എക്കർ ഭൂമിയിലാണ് സ്വകാര്യ മാലിന്യകേന്ദ്രം പ്രവർത്തിക്കുന്നത്. സമീപത്തായി നൂറിലധികം വീടുകളാണുള്ളത്. അമിത ദുർഗന്ധം കാരണം പൊറുതിമുട്ടിയതായി പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ പറയുന്നു.