gggggggg

മ​ഞ്ചേ​രി​ ​:​ ​മ​ഞ്ചേ​രി​യി​ൽ​ ​ഇ​ന്ന​ലെ​ ​സ​മാ​പി​ച്ച​ ​ജി​ല്ലാ​ ​ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ലെ​ ​ഐ.​ടി​ ​മേ​ള​യി​ൽ​ ​മ​ങ്ക​ട,​ ​മ​ഞ്ചേ​രി​ ​സ​ബ്‌​ജി​ല്ല​ക​ൾ​ 75​ ​പോ​യി​ന്റ് ​വീ​തം​ ​നേ​ടി​ ​ചാ​മ്പ്യ​ന്മാ​രാ​യി.​ 69​ ​പോ​യി​ന്റ് ​നേ​ടി​യ​ ​നി​ല​മ്പൂ​ർ​ ​സ​ബ്‌​ജി​ല്ല​യാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​
സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ 33​ ​പോ​യി​ന്റ് ​നേ​ടി​ ​മ​ഞ്ചേ​രി​ ​ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ്,​ 31​ ​പോ​യി​ന്റ് ​നേ​ടി​ ​മ​ഞ്ചേ​രി​ ​എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സ്,​ 28​ ​പോ​യി​ന്റ് ​നേ​ടി​ ​അ​ട​ക്കാ​കു​ണ്ട് ​സി.​എ​ച്ച് ​എ​സ്.​എ​സ് ​എ​ന്നി​വ​ർ​ ​ആ​ദ്യ​ ​മൂ​ന്ന് ​സ്ഥാ​ന​ങ്ങ​ൾ​ ​ക​ര​സ്ഥ​മാ​ക്കി.
​പ്ര​വൃ​ത്തി​ ​പ​രി​ച​യ​ ​മേ​ള​യി​ൽ​ 550​ ​പോ​യി​ന്റ് ​നേ​ടി​ ​കൊ​ണ്ടോ​ട്ടി​ ​സ​ബ്‌​ജി​ല്ല​യാ​ണ് ​ചാ​മ്പ്യ​ന്മാ​രാ​യ​ത്.​ 530​ ​പോ​യി​ന്റ് ​നേ​ടി​യ​ ​മ​ങ്ക​ട​ ​സ​ബ്‌​ജി​ല്ല​യും​ 461​ ​പോ​യി​ന്റ് ​നേ​ടി​യ​ ​മ​ല​പ്പു​റം​ ​സ​ബ്‌​ജി​ല്ല​യും​ ​തൊ​ട്ടു​പി​റ​കി​ലു​ണ്ട്.​ ​സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ 154​ ​പോ​യി​ന്റു​മാ​യി​ ​പൂ​ക്കൊ​ള​ത്തൂ​ർ​ ​സി.​എ​ച്ച് ​എം.​എ​ച്ച്.​എ​സ് ​ആ​ണ് ​മു​ന്നി​ൽ.​ 146​ ​പോ​യി​ന്റു​മാ​യി​ ​മൊ​റ​യൂ​ർ​ ​വി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സും​ 141​ ​പോ​യി​ന്റു​മാ​യി​ ​മ​ഞ്ചേ​രി​ ​എ​ച്ച്.​എം.​വൈ.​എ​ച്ച്.​എ​സ്.​എ​സും​ ​യ​ഥാ​ക്ര​മം​ ​ര​ണ്ട്,​ ​മൂ​ന്ന് ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടി.
മൂ​ന്നു​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​മ​ഞ്ചേ​രി​യി​ലും​ ​കോ​ട്ട​യ്ക്ക​ലു​മാ​യി​ ​ന​ട​ന്ന​ ​ജി​ല്ലാ​ ​ശാ​സ്ത്ര​മേ​ള​യ്ക്ക് ​സ​മാ​പ​ന​മാ​യി.​
​തു​റ​ക്ക​ൽ​ ​എ​ച്ച്.​എം.​എ​സ് ​എ.​യു.​പി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​അ​ഡ്വ.​ ​യു.​എ.​ ​ല​ത്തീ​ഫ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​വി​ ​എം​ ​സു​ബൈ​ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി.​പി.​ ​ഫി​റോ​സ്,​ ​ഡി.​ഡി.​ഇ​ ​ര​മേ​ശ് ​കു​മാ​ർ,​ ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഇ​സ്മ​യി​ൽ​ ​പൂ​ത​നാ​രി​ ​പ്ര​സം​ഗി​ച്ചു.
ഫ്രാ​ൻ​സി​ലെ ​ ​ബോ​ർ​ഡൊ​വി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​സ്‌​കി​ൽ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ഇ​ന്ത്യ​യ്ക്കാ​യി​ ​നാ​ലാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​പൂ​ള​ക്കു​ന്ന​ൻ,​ ​മു​ഹ​മ്മ​ദ് ​സി​യാ​ദ് ​പാ​ലാ​ഴി​ ​എ​ന്നി​വ​രെ​ ​ച​ട​ങ്ങി​ൽ​ ​ഉ​പ​ഹാ​രം​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചു.