
പെരിന്തൽമണ്ണ: മുൻ എം.എൽ.എ വി. ശശികുമാറിന്റെ സഹോദരനും പെരിന്തൽമണ്ണ അർബൻ ബാങ്ക് ഡയറക്ടറുമായ വി. രാജേന്ദ്രൻ (65) നിര്യാതനായി. സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, കേരള കോ-ഓപ്പറേറ്റീവ് യൂണിയൻ (സി.ഐ.ടി.യു ) സംസ്ഥാന കമ്മിറ്റി അംഗം , പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലർ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മിനി(റിട്ട. ടീച്ചർ, മലപ്പുറം എ.യു.പി സ്‌കൂൾ ). മക്കൾ : നിമ, നൈമ . മരുമകൻ: അനു വിജയ് (അമേരിക്ക) .
മറ്റു സഹോദരങ്ങൾ: മഹീന്ദ്രൻ (റിട്ട. മലബാർ സിമന്റ്സ് പാലക്കാട്) , രവീന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി ), ഇന്ദിര (പാലക്കാട്), പരേതരായ മോഹനൻ, മുകുന്ദൻ , മദനൻ, മനോഹരൻ.