
മലപ്പുറം: പൊതുവിപണിയിൽ അരിയുടെയും അവശ്യസാധനങ്ങളുടെയും കമ്പോള വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, കൃത്രിമ വിലക്കയറ്റം തുടങ്ങിയവ തടയുന്നതിനായി സ്ക്വാഡ് പരിശോധന നടത്തും. റവന്യു, പൊതുവിതരണം, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധന സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ പലചരക്കുകടകൾ, സൂപ്പർമാർക്കറ്റുകൾ, മൊത്ത,ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, മൊത്ത ഗോഡൗണുകൾ, ചന്തകൾ,മാർക്കറ്റുകൾ തുടങ്ങിയവയിൽ ജില്ലയിലുടനീളം സ്ക്വാഡ് പരിശോധന നടത്തും.