
മലപ്പുറം: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്റെ നേതൃത്വത്തിൽ ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര വായനാ മത്സരത്തിൽ മഅ്ദിൻ അക്കാദമി വിദ്യാർത്ഥികളായ സ്വലാഹുദ്ദീൻ ആൽപറമ്പ്, യാസീൻ കൊട്ടപ്പുറം എന്നിവർ പങ്കെടുക്കും. അഖിലേന്ത്യാ തലത്തിൽ വിജയം കരസ്ഥമാക്കിയാണ് ഇരുവരും അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഈമാസം 10ന് ദുബായിൽ വച്ചാണ് മത്സരം. മത്സരത്തിന് യോഗ്യത നേടിയ മഅദിൻ വിദ്യാർത്ഥികൾ ഇന്ന് ദുബായിലേക്ക് തിരിക്കും. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് 1.12 കോടിയും രണ്ടാംസ്ഥാനത്തിന് 22 ലക്ഷവും മൂന്നാം സ്ഥാനത്തിന് 16 ലക്ഷവുമാണ് സമ്മാനം. നല്ല സ്‌കൂൾ, മികച്ച അദ്ധ്യാപകൻ, സൂപ്പർവൈസർ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്. മികച്ച സ്‌കൂളിന് 2.23 കോടിയാണ് സമ്മാനം
യാസീൻ, സ്വലാഹുദ്ദീൻ എന്നിവർ മഅ്ദിൻ അക്കാദമി അറബിക് വില്ലേജ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്. യാസീൻ കൊട്ടപ്പുറം സ്വദേശിയായ സ്വദഖത്തുള്ള - ജമീല ദമ്പതികളുടെ മകനാണ്. സ്വലാഹുദ്ദീൻ ആൽപറമ്പ് സ്വദേശി ബിച്ചാവ - മൈമൂന ദമ്പതികളുടെ മകനുമാണ്.