g

മ​ല​പ്പു​റം​ ​:​ ​ദോ​ത്തി​ ​ച​ല​ഞ്ച് ​കാ​മ്പെ​യി​നി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​ ​പ​ങ്കാ​ളി​ക​ളാ​ക്കി​യ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം,​​​ ​പ​ഞ്ചാ​യ​ത്ത് ,​​​മു​നി​സി​പ്പ​ൽ​ ,​​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ക​ളെ​യും​ ​ക്വാ​ട്ട​ ​പൂ​ർ​ത്തീ​ക​രി​ച്ച​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​പ​ഞ്ചാ​യ​ത്ത് ​മു​നി​സി​പ്പ​ൽ​ ​ക​മ്മി​റ്റി​ക​ളെ​യും​ ​ജി​ല്ലാ​ ​മു​സ്ലീം​ ​യൂ​ത്ത് ​ലീ​ഗ് ​ക​മ്മി​റ്റി​ ​ആ​ദ​രി​ച്ചു.ജി​ല്ല​യി​ൽ​ ​നി​ല​മ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​മൊ​ഴി​ച്ച് ​ബാ​ക്കി​ 15​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ളും​ ​ത​ങ്ങ​ൾ​ക്ക​നു​വ​ദി​ച്ച​ ​ക്വാ​ട്ട​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​ചി​ല​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ക്വാ​ട്ട​യു​ടെ​ ​ഇ​ര​ട്ടി​യേ​ക്കാ​ൾ​ ​ആ​ളു​ക​ളെ​ ​കാ​മ്പെ​യി​ന്റെ​ ​ഭാ​ഗ​മാ​ക്കി.​ ​സെലിബ്രേഷൻ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.