
പരപ്പനങ്ങാടി :തിരക്കുള്ള റോഡിൽ ആളുകൾക്ക് മുറിച്ചു കടക്കാനുള്ള സീബ്രാലൈനിന്റെ ഇരുവശങ്ങളിലും കസ്റ്റഡി വാഹനങ്ങൾ നിറുത്തിയിട്ട് പരപ്പനങ്ങാടി പൊലീസ്. സ്റ്റേഷന് നേരെ മുന്നിലുള്ള സീബ്രലൈനിലാണിത്. കസ്റ്റഡി വാഹനങ്ങളായതിനാൽ എന്ന് മാറ്റുമെന്നതിന് യാതൊരു ഉറപ്പുമില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ , സ്വകാര്യ ഓഡിറ്റോറിയം ,കോട്ടയ്ക്കൽ ആര്യവൈദ്യശാല ശാഖാ എന്നിവിടങ്ങളിലേക്കായി അങ്ങോട്ടുമിങ്ങോട്ടും ആളുകൾക്ക് റോഡ് മുറിച്ചു കടക്കാനായാണ് കോർട്ട് റോഡിൽ സീബ്ര ലൈൻ വരച്ചിരിക്കുന്നത്. 
ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ടവർക്കും വിദ്യാർത്ഥികൾക്കും റോഡ് മുറിച്ചു കടക്കാനുള്ള ആശ്രയവും ഇതുതന്നെ. ഇതിന്റെ ഇരുവശങ്ങളിലുമായാണ് കസ്റ്റഡി വാഹനങ്ങൾ താർപായ കൊണ്ട് മൂടിക്കെട്ടി ദിവസങ്ങളായി വഴിമുടക്കി ഇട്ടിരിക്കുന്നത്. 
കോർട്ട് റോഡിൽ സാധാരണ ഗതിയിൽ  വലിയ തിരക്കാണ് അനുഭവപ്പെടുക . ഇവിടെയാണ് ഈ അവസ്ഥ. എത്രയും വേഗം ഈ വാഹനങ്ങൾ എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം