
മലപ്പുറം: പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കണമെന്നും വിവിധ ബാങ്കുകളിലെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ) നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 19 ന് ദേശവ്യാപകമായി ബാങ്ക് ജീവനക്കാർ നടത്തുന്ന സൂചനാ പണിമുടക്ക് ജില്ലയിലും വൻ വിജയമാക്കണമെന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.രാമകൃഷ്ണൻ ആഹ്വാനം ചെയ്തു.മലപ്പുറത്ത് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന പ്രക്ഷോഭ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ സി.ആർ.ശ്രീലസിത് അദ്ധ്യക്ഷത വഹിച്ചു. കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി, ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി. അലി ഹാജി,എ.അഹമ്മദ്,ജില്ലാ സെക്രട്ടറി കെ.പി.എം.ഹനീഫ , ബസുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.