
അരീക്കോട്: പാട്ടിന്റെ അകമ്പടിയോടെ വെള്ളേരി ചാലിപ്പാടത്ത് ഞാറു നട്ട് സുല്ലമുസ്സലാം ഓറിയന്റൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. തുടർച്ചയായ ആറാം തവണയാണ് ചാലിപ്പാടത്ത് ഞാറ് നടാൻ സ്കൂളിലെ വിദ്യാർത്ഥികളെത്തിയത്. അതിരാവിലെ പാടത്തെ ചേറിൽ ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ ജനപ്രതിനിധികളും സ്കൂൾ അധികൃതരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഒത്ത് ചേർന്ന് ഞാറുകൾ നട്ടു. സ്കൂളിലെ എൻ.എസ്. യൂണിറ്റിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.