
പെരിന്തൽമണ്ണ : സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മറ്റി പ്രസിദ്ധീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ വംശം, ദേശം, സന്ദേശം എന്ന ഓർമ്മ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പൗരപ്രമുഖനും വ്യവസായിയുമായ ഷംസു മണലായ ഗ്രന്ഥം ഏറ്റുവാങ്ങി. വളരെ കുറഞ്ഞ ദിവസങ്ങൾക്കുളളിൽ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ തങ്ങൾ ഓർമ്മ പുസ്തകമാണിത്.
എഡിറ്റർ ടി.എച്ച്. ദാരിമി ഏപ്പിക്കാട് പുസ്തകം പരിചയപ്പടുത്തി.