cd

ഊരകം : ഉണ്ണിക്കൃഷ്ണൻ ചേരമംഗലം എഴുതിയ തിരുമുൽക്കാഴ്ച എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കൈതയ്ക്കൽ ജാതവേദൻ നമ്പൂതിരി അക്ഷരശ്‌ളോക പണ്ഡിതൻ ഡോ. വി.എം. ദാമോദരൻ നമ്പൂതിരിക്ക് പുസ്തകം കൈമാറി നിർവഹിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് നമ്പൂതിരി പുസ്തകം പരിചയപ്പെടുത്തി. വി.സി. ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാല സെക്രട്ടറി ടി.പി. ശങ്കരൻ, കെ.വി. നാരായണൻ, പാലനാട് കേശവൻ നമ്പൂതിരി, ചെറുവക്കാട് കേശവൻ നമ്പൂതിരി , നാരായണൻ നമ്പൂതിരി, കെ.ആർ. രാമൻ നമ്പൂതിരി ( ചമ്രവട്ടം), രത്നമ്മ ഗോപിനാഥ്, വി.എൻ. ഹരിദാസൻ , ധന്യ പയ്യന്നൂർ, സി. പുരുഷോത്തമൻ നമ്പൂതിരി, സി. നാരായണൻ എന്നിവർ പ്രസംഗിച്ചു.