
മലപ്പുറം: മുന്നാക്ക സംവരണത്തിൽ സുപ്രീംകോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം വേണം. എന്നാൽ സംവരണത്തിൽ ഇത് കൊണ്ടുവരുമ്പോൾ സാമൂഹ്യനീതിയെ ബാധിക്കും. പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയുമെന്നും ജാതീയ സംവരണത്തിൽ വെള്ളം ചേർക്കുന്ന സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു.