
മലപ്പുറം: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്നലെ തുടക്കമായി. നാല് ദിവസം നീളുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നുരാവിലെ 10ന് പാണക്കാട് ഡി.യു.എച്ച്.എസ്.എസിൽ പി.ഉബൈദുള്ള എം.എൽ.എ നിർവഹിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാവും. പാണക്കാട് എം.യു എ.യു.പി സ്കൂൾ, സി.കെ.എം.എം എൽ.പി സ്കൂൾ എന്നിങ്ങനെ മൂന്ന് വേദികളിലായി 291 ഇനങ്ങളിൽ 97 സ്കൂളുകളിൽ നിന്നായി 4,553 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. രാവിലെ ഒമ്പത് മുതൽ സ്റ്റേജിന മത്സരങ്ങൾ തുടങ്ങും.
ഉദ്ഘാടന ചടങ്ങിൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കാടേരി അദ്ധ്യക്ഷത വഹിക്കുമെന്ന് സംഘാടകരായ കെ.കെ.അലവിക്കുട്ടി, മുജീബ് ആനക്കയം, ആർ.സുധ, ടി.മുഹമ്മദ് റാഫി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.