
മലപ്പുറം: വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കുകയും ഇളവ് അനുവദിക്കാതിരിക്കുകയും ചെയ്തെന്ന പരാതിയിൽ നടപടിയുമായി വണ്ടൂർ പൊലീസ്. കുട്ടികളുടെ പരാതിയിൽ മഞ്ചേരി കാളികാവ് റൂട്ടിൽ സർവീസ് നടത്തുന്ന കുരിക്കൾ ബസ് പിടിച്ചെടുത്തു.
ബസ് ജീവനക്കാർ തുടർച്ചയായി കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെയാണ് കേസ്. ഇളവ് അനുവദിക്കാതെ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്.