c

മലപ്പുറം: ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രൈബൽ പ്രമോട്ടേഴ്സ്, കൗൺസിലേഴ്സ്, കമ്മിറ്റഡ് സോഷ്യൽ വർക്കേഴ്സ്, കുടുംബശ്രീയുടെ ആനിമേറ്റേഴ്സ് എന്നിവർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം എന്ന വിഷയത്തിലാണ് പരിശീലനം. നിലമ്പൂർ നഗരസഭാ ഹാളിൽ സംഘടിപ്പിച്ച പരിശീലനം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതാഞ്ജലി അദ്ധ്യക്ഷയായി. ചടങ്ങിൽ പ്രൊട്ടക്‌ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ്, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ് കെ.ഷംസുദ്ധീൻ, കുടുംബശ്രീ സ്‌പെഷ്യൽ ട്രൈബൽ പ്രൊജക്ട് അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കൽപ്പന, സോഷ്യൽ വർക്കർ അഞ്ജലി,​ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ഗീതഞ്ജലി,​ പ്രൊട്ടക്‌ഷൻ ഓഫീസർ എ.കെ. മുഹമ്മദ് സാലിഹ് എന്നിവർ ക്ലാസെടുത്തു.

ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.