d

നിലമ്പൂർ: യുവജനങ്ങളെ നോക്കുകുത്തികളാക്കി ഇഷ്ടക്കാരെ സർക്കാർ സർവീസിൽ തിരുകിക്കയറ്റുന്ന സംസ്ഥാന സർക്കാരിനെതിരെ നിലമ്പൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി. സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ഉദ്ഘാടനം ചെയ്തു. നിഷാദ് പൂക്കോട്ടുംപാടം അദ്ധ്യക്ഷത വഹിച്ചു. ഷിബു പുത്തൻവീട്ടിൽ, അർജുൻ, കെ. സുഭാഷ് , ഷഫീഖ് മണലോടി, വി.വി.അഫീഫ , ഷമീർ കാസിം, മാനു മൂർഖൻ, അജ്മൽ കാട്ടുമുണ്ട, ജംഷിദ് കോരൻകണ്ടൻ, വിഷ്ണു ചുങ്കത്തറ, രാജീവ് വഴിക്കടവ്, അജു ആന്റണി, അനീഷ് എന്നിവർ നേതൃത്വം നൽകി.