d


മാറാക്കര : വിശ്വ മഹാകവി അല്ലാമ ഇഖ്ബാലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ലോക ഉർദു ദിനത്തിൽ എ.യു.പി.സ്‌കൂൾ ഗസൽ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഷംല ബഷീർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. വായന, കവിത, കൈയെഴുത്ത്, ക്വിസ് തുടങ്ങിയ മത്സരങ്ങളും ജാഥയും നടന്നു. ഹെഡ്‌മാസ്റ്റർ എൻ.എം.പരമേശ്വരൻ, കെ.എസ്.സരസ്വതി, ടി. വൃന്ദ, വി.ടി. ബഷീർ, പി.പി.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.