വണ്ടൂർ: മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റും വണ്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വണ്ടൂർ ഹൈദരലി (88) നിര്യാതനായി.
സ്വതന്ത്ര ബീഡി തൊഴിലാളി യൂണിയൻ സ്ഥാപക നേതാവായിരുന്നു. സംസ്ഥാന സർക്കാരിന് കീഴിലുള്ള ബീഡി, സിഗർ ക്ഷേമ ബോർഡിന്റെ ചെയർമാനായിരുന്നു. നാല് തവണ വണ്ടൂർ പഞ്ചായത്തിൽ ജനപ്രതിനിധിയായി. രണ്ടര പതിറ്റാണ്ട് കാലം മുസ്ലിം ലീഗിന്റെ വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറിയായും ദീർഘകാലം പഞ്ചായത്ത് സെക്രട്ടറിയായും പ്രവർത്തിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷററായും എസ്.ടി.യു സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ:ഫാത്തിമ. പരേതയായ പാത്തുമ്മക്കുട്ടി. സഹോദരങ്ങൾ: ഖദീജ, പരേതരായ ഉമ്മർ, അബൂബക്കർ.