d

നിലമ്പൂർ: ഇൻഷ്വറൻസ് വിപണന രംഗത്ത് ഡയറക്ട് മാർക്കറ്റിംഗ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ പിന്മാറണമെന്ന് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു ) നിലമ്പൂർ ബ്രാഞ്ച് നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജലീൽ പൈക്കാടൻ അദ്ധ്യക്ഷനായി. കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം
മാത്യു കാരാംവേലി, വി.ബി. വിനുരാജ്, പി.ബി. അബ്ദുൾ റസാഖ്, പി.കെ. പുഷ്പലത, പി.ബി. സുഭാഷ്, ടി. കെ. ആര്യാദേവി, ഇ. സീതിക്കോയ എന്നിവർ സംസാരിച്ചു.