മഞ്ചേരി: സ്വച്ഛത ഹി സേവ, ദോ രംഗ്, ലോക കൈകഴുകൽ ദിനം തുടങ്ങിയ പ്രത്യേക വിവര വിജ്ഞാന വ്യാപന കാമ്പയിനുകളിൽ മികച്ച പ്രകടനം നടത്തിയ മഞ്ചേരി നഗരസഭയ്ക്ക് അംഗീകാരം. മലപ്പുറത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മഞ്ചേരിക്ക് പുറമെ പൊന്നാനി, വളാഞ്ചേരി, തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കൽ, മലപ്പുറം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂർ നഗരസഭകൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.
ഹരിത കർമ്മ സേന പ്രവർത്തനത്തിന് സർക്കാർ ഏജൻസിയുടെ മൊബൈൽ ആപ്ലിക്കേഷൻ വരുന്നതിന് മുമ്പ് തന്നെ കുറഞ്ഞ ചെലവിൽ ആപ് നിർമ്മിച്ച കുടുംബശ്രീ സംരഭത്തിനും ലഭിച്ചു. ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ പി. സുഭാഷ് പുരസ്‌കാരം ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, നഗരസഭ സെക്രട്ടറി എം.സുഗധകുമാർ സംബന്ധിച്ചു.