
വളാഞ്ചേരി: പ്രശസ്ത പണ്ഡിതനും സൂഫിവര്യനുമായിരുന്ന അത്തിപ്പറ്റ ഉസ്താദ് നാലാം ഉറൂസ് മുബാറകിന് പരിസമാപ്തി കുറിച്ചു. സമാപന ദിനമായ ഇന്നലെ രാവിലെ മൗലിദ് മജ്‌ലിസും ഖുർആൻ പ്രാർത്ഥനാ സദസ്സും ഉസ്താദ് ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാടിന്റെ പ്രാർത്ഥനയോടെ സമാരംഭം കുറിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അന്നദാനത്തിന്റെ വിതരണോദ്ഘാടനം സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങൾ ഇ.കെ.മൊയ്തീൻ ഹാജി പല്ലാറിന് നൽകി നിർവഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ച സദസ്സിൽ ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് അനുഗ്രഹഭാഷണവും ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവും നടത്തി. സമാപനസമ്മേളനത്തിന്റെ പ്രാർത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഫത്ഹുൽ ഫത്താഹ് വിദ്യാർത്ഥികൾക്ക് നടക്കാവിൽ ഹോസ്പിറ്റൽ തയ്യാർ ചെയ്ത ചികിത്സാ പദ്ധതി പ്രഖ്യാപനം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അലി ഫത്ഹുൽ ഫത്താഹ് മാനേജർ മുഹമ്മദ് ഫൈസി ഉസ്താദിന് കാർഡ് നൽകി നിർവഹിച്ചു.