d

പെരിന്തൽമണ്ണ: ലോകകപ്പ് കാണുന്നതിന് ഖത്തറിലേക്ക് പുറപ്പെടുന്ന ഫാറൂഖ് എന്ന കുഞ്ഞാൻ, ആസിം വെളിമണ്ണ എന്നിവർക്ക് താഴെക്കോട് ഗ്രീൻ ഫീൽഡ് ടർഫിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ ഭിന്നശേഷിക്കാർ അർജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സിയണിഞ്ഞ് വേൾഡ് കപ്പ് ആവേശത്തിനൊപ്പം ചേർന്നു. ഐ.എം.എ പ്രസിഡന്റ് ഡോ.ഷാജി ഗഫൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൈഫുള്ള അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സോഫിയ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസർ സംസാരിച്ചു. ഭിന്നശേഷി സംസ്ഥാന വോളിബോൾ, ക്രിക്കറ്റ് ചാമ്പ്യൻ അൻസാർ പൊന്നാനിയെ അനുമോദിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അൻവർ മുന്നിയൂർ, സ്‌പോർട്സ് കോ-ഓർഡിനേറ്റർ അൻസാർ , അഖിൽ, മുവാഹിദ് കുഞ്ഞോൻ,​ ഷഹബാസ്,​ ബാവ വള്ളുവംപുറം സംസാരിച്ചു.